രാജസ്ഥാന്‍: കോണ്‍ഗ്രസ്സിന്റെ തെറ്റു തിരുത്തുകയെന്നതാണ് തന്റെ നിയോഗമെന്ന് കര്‍ത്താര്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് പ്രശസ്ത സിഖ് ആരാധനാ കേന്ദ്രമായ ഗുരുദ്വാര പാകിസ്ഥാനിലായതെന്നും മോദി ആരോപിച്ചു. ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് അതുകൊണ്ടു മാത്രമാണ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ക്ക് 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സിന് ഗുരു നാനാക്കിനോടും സിഖ് മതത്തോടും ബഹുമാനമില്ലെന്നും ഹനുമാന്‍ഗഢിലാ# നടന്ന റാലിക്കിടെ മോദി ആരോപിച്ചു. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കര്‍ത്താര്‍പൂര്‍ ഗുരുദ്വാര പാക് അതിര്‍ത്തിക്കുള്ളില്‍ രവി നദിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഗുരു നാനാക് 18 വര്‍ഷം ചിലവഴിച്ച ഗുരുദ്വാര സിഖുകാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ നവംബര്‍ 27 നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്.
രാജസ്ഥാന്‍ അസംബ്ലി ഇലക്ഷനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ്് മോദി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.
This post have 0 komentar
EmoticonEmoticon