തിരുവനന്തപുരം: വനിതാ മതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപാര്‍ട്ടികള്‍ സമുദായ സംഘടനകളെ കൂട്ടുപിടിക്കുന്നതിനെതിരെ അച്ചുതാനന്ദന്‍ നിലപാടെടുത്തിരുന്നു.മാത്രമല്ല, ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്ന് വി.എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് നേരത്തേ പറഞ്ഞിരുന്നു. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി.എസ് പറഞ്ഞിരുന്നു.
എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി.പി.എം കേന്ദ്രക്കമ്മിറ്റി തള്ളിയിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പും സമുദായ സംഘടനകളുമായി ചേര്‍ന്നു സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വനിതാമതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്നും കൂടാതെ,ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon