ads

banner

Thursday, 6 December 2018

author photo

നേമം : പുഞ്ചക്കരിക്ക് സമീപം ഓട്ടോ ഡ്രൈവറെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തെ നേമം പോലീസ് പിടികൂടി. മാറനല്ലൂര്‍ വില്ലേജില്‍ പോങ്ങുംമൂടു അരുമാളൂര്‍ അലിയാര്‍കുഞ്ഞു മകന്‍ ബാദുഷ Age.37 നാണ് ആക്ക്രമണത്തില്‍ മാരകമായി പരിക്കേറ്റതു. ബാദുഷയുടെ സുഹൃത്തായ വാഹിദ്മായുള്ള മുന്‍വൈരാഗ്യമാണ് ക്വട്ടേഷന്‍ ആക്ക്രമണത്തിനു പിന്നില്‍ എന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ബാദുഷയെ അരുമാളൂരുള്ള വീട്ടില്‍ നിന്നും പിന്‍തുടര്‍ന്നു  വഞ്ചിയൂര്‍ നിന്നും സവാരി വിളിച്ച് പുഞ്ചക്കരിയില്‍ എത്തിച്ച് കമ്പിപാരയും വടിയും ഉപയോഗിച്ച് മര്‍ദിച്ചു അവശനാക്കി വഴില്‍ തള്ളുകയും ഓട്ടോ റിക്ഷ അടിച്ചു തകര്‍ക്കുകയും രണ്ട് ബൈകുകളിയായി സംഘം കടന്നുകളയുകയുമായിരുന്നു.. വിവരം അറിഞ്ഞെത്തിയ പോലീസ് ആണ് ബാദുഷയെ ആശുപത്രിയില്‍ എത്തിച്ചത്. വാഹിദില്‍ നിന്നും ക്വട്ടേഷന്‍ സംഘം 50000 രൂപ കൈപ്പറ്റിയിരുന്നു. ബാദുഷയുടെ പരാതിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു അന്വേഷണം നടത്തുകയായിരുന്നു.

സമീപത്തുനിന്നു ലഭിച്ച CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.അതിയന്നൂര്‍ വില്ലേജില്‍ വഴിമുക്ക് പച്ചികോട് പുതുവല്‍പുത്തന്‍ വീട്ടില്‍ സലിം മകന്‍ സജീര്‍ (22), അതിയന്നൂര്‍ വില്ലേജില്‍ വഴിമുക്ക് കുഴിവിളാകത്ത് വീട്ടില്‍ സെയ്ദലി മകന്‍ ഫസലുദ്ദീന്‍  (22), മണക്കാട് വില്ലേജില്‍ കുത്തുകല്ലിന്‍മൂട് അഹമ്മദ് മകന്‍ ഷാഹിദ് (23) എന്നിവരെ നേമം പോലീസ് അറസ്റ്റ് ചെയ്തു.

 തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ശ്രീ.പി.പ്രകാശിന്‍റെയും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയുടെയും നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീ.ദീനില്‍ നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ.പ്രദീപ് സബ് ഇന്‍സ്പെക്ടര്‍ മാരായ എസ് .എസ്.സജി, സഞ്ചു ജോസെഫ് ,ബിജു, ASI മാരായ A.മുഹമ്മദ് അലി, സജീവ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പത്മകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍മിത്ര, ഗിരി,  ഹരീഷ്കുമാര്‍, രാകേഷ് റോഷന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ്ചെയ്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement