സാഹിത്യമേഖലയിലെ സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം അമിതാവ് ഘോഷിന്. 1956ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാഭ് ഘോഷ് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ്. അമിതാവിനെ 2007–ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
'ദ് ഷാഡോ ലൈന്‍സ്' (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 'ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്', ' സീ ഓഫ് പോപ്പീസ് ', 'സര്‍ക്കിള്‍ ഓഫ് റീസണ്‍', 'ദ് കല്‍ക്കട്ടാ ക്രോമോസോം'(1995), 'ദ് ഹഗ്രി ടൈഡ്' 'ദ് ഗ്ലാസ് പാലസ്', 'ഫ്‌ളഡ് ഓഫ് ഫയര്‍' തുടങ്ങിയവയാണു അമിതാവ് ഘോഷിന്‍റെ പ്രധാന കൃതികള്‍. 'സീ ഓഫ് പോപ്പീസും' 'റിവര്‍ ഓഫ് സ്മോക്കും' മാന്‍ ബുക്കര്‍ പ്രൈസിനായി 2008 ലും 2012 ലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു.
ബഹുമാനിക്കുന്ന എഴുത്തുകാരുടെ ഒപ്പം തന്‍റെ പേരും ജ്ഞാനപീഠം പുരസ്കാരം നേടിയവരുടെ പട്ടികയില്‍ ഒരിക്കലും വരുമെന്ന് വിചാരിച്ചില്ലെന്നാണ് അമിതാവ് ഘോഷ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
1956ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാഭ് ഘോഷ് ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനു ശേഷം പത്രപ്രവര്‍ത്തകനായി. പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാഭ് ഘോഷ്. അദ്ദേഹത്തിന്റെ കൃതികള്‍ ഒട്ടേറെ യൂറോപ്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്പ് മെന്‍റെ് സ്റ്റഡീസില്‍ അമിതാവ് ഘോഷ് ഫെല്ലോ ആയിരുന്നിട്ടുണ്ട്. എഴുത്തുകാരി ഡെബോറാ ബക്കറാണ് ഭാര്യ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon