മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. വളരെ പ്രസിദ്ധമായ മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നാണ് ചിലരുടെ വാദം.
ബാലരമ ഒഴിവാക്കുമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ആണ്! ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം എന്നാണ് ഒരു ആരാധകന്റെ കമന്റ്.
മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിച്ചത്. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വലിയ ക്യാംപെയ്നാണ് നടക്കുന്നത്. #സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍.
പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി മായാവിയുടെ എതിരാളിയാണ് ലുട്ടാപ്പി.
കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് ബുദ്ധികേന്ദ്രമായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന ആയുധം. ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും ലുട്ടാപ്പിയെന്ന് തങ്ങളുടെ സ്വന്തം കുട്ടിച്ചാത്തനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നാണ് ചില ആരാധകരുടെ മുന്നറിയിപ്പ്.
ബാലരമലയിലെ സൂപ്പർ മെഗാ ഹിറ്റ് പരമ്പരയാണ് മായാവി. സൂപ്പർ ഹീറോ മായാവി ആണെങ്കിലും വില്ലനായ ലുട്ടാപ്പിയും ആരാധക നെഞ്ചിൽ ഇടം നേടിയവനാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാമ്പയിൻ. കഥയിൽ ഡിങ്കിണിയെന്ന പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ബാലരമയുടെ നീക്കത്തിൽ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ലുട്ടാപ്പി ഫാൻസ് നടത്തുന്നത്.
ലുട്ടാപ്പിയെ കഥയിൽ നിന്ന് വെട്ടിമാറ്റിയെന്ന തെറ്റിദ്ധരിച്ച ചിലർ ബാലരമ ഓഫീസിൽ വിളിച്ച് പ്രതിഷേധമറിയിക്കുന്ന ഫോൺ സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ട്രോളൻമാരും രംഗത്തിറങ്ങിയത്. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ട്രോളുകൾ
This post have 0 komentar
EmoticonEmoticon