തിരുവനന്തപുരം: പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഇന്ന നിയമിക്കും.
പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് തുടങ്ങി.
പിഎസ്സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും.
ണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
This post have 0 komentar
EmoticonEmoticon