തിരുവനന്തപുരം: ചേപ്പാട് യാത്രക്കാരുമായി പോയ ടെംമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ച് ഒരു മരണം.ടെംമ്പോ ട്രാവലറിന്റെ ഡ്രൈവറായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഷാരോണ്‍ (26) ആണ് മരിച്ചത്. നാല് പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ചോറ്റാനിക്കരയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂരില്‍ നിന്ന് കുട്ടിയുടെ ചോറൂണിനായാണ് സംഘം പുറപ്പെട്ടത്. 20 യാത്രക്കാരാണ് ടെംമ്പോ ട്രാവലറിലുണ്ടായിരുന്നത്. ഇതില്‍ അധികവും സ്ത്രീകളായിരുന്നു.
ടെംമ്പോ ട്രാവലര്‍ എതിരെ വന്ന പച്ചക്കറി ലോറിയിലും പുറകില്‍ വന്ന മറ്റൊരു ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. 45 മിനിറ്റോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ എല്ലാവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലെത്തിച്ച് പ്രഥാമിക ചികിത്സ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon