ജയ്പൂര്‍: മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി. കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍. മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ വാഗ്ദാനം പാലിച്ചു.
"10 ദിവസത്തെ സമയമാണ് ഞങ്ങള്‍ ചോദിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളത് ചെയ്തു", എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
നേരത്തെ അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. പിന്നാലെ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വാക്ക് പാലിച്ചു. 2 ലക്ഷം വരെയുള്ള കാര്‍ഷിക ലോണുകളാണ് എഴുതിത്തള്ളിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon