ബിന്ദുവും കനക ദുർഗയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് സർക്കാർ അറിയിച്ചതിനാലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് ബിന്ദു പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ നേരെ ശബരിമലയിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി.
നേരത്തെ, കനക ദുർഗയേയും ബിന്ദുവിനേയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയായുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 24 മണിക്കൂറായി ഫോണിൽ പോലും ബന്ധപ്പെടായിട്ടില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. ശബരിമല യാത്രയിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് തന്നോട് ആവശ്യപ്പെട്ടു. കുട്ടികളോട് പോലും സംസാരിക്കാൻ ബിന്ദുവിനെ പൊലീസ് അനുവദിക്കുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു.
അതേസമയം യുവതികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കോട്ടയം ആർ.എം.ഒ അറിയിച്ചു. തിങ്കളാഴ്ച എത്തിയപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. എവിടേക്കു പോകണമെന്ന് അറിയിക്കാത്തതുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ വൈകുന്നത്. പൊലീസ് ആവശ്യപ്പെടുമ്പോൾ ഡിസ്ചാർജ്ജ് ചെയ്യുമെന്നും മെഡിക്കൽ ഒാഫീസർ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon