മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വന്‍ മുന്നേറ്റം നടത്തുന്നു. ഇന്ന് 20 പൈസയുടെ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ രൂപയുടെ മൂല്യം 69.75 എന്ന നിലയിലെത്തി. തൂപയുടെ മൂല്യം ഉയരുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെയും ശുഭകരമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചയിലെ ഉയര്‍ന്ന നിരക്കായ 69.95 എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചപ്പോഴുളള രൂപയുടെ മൂല്യം. ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് തുടരുന്നതിനാല്‍ നിക്ഷേപകര്‍ അമേരിക്കന്‍ നാണയത്തോട് താല്‍പര്യക്കുറവ് കാട്ടുന്നതാണ് ഇന്ത്യന്‍ നാണയത്തിന്റെ മൂല്യമുയരാന്‍ കാരണം.
ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലാണുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon