തിരുവനന്തപുരം: വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. കുട്ടികളെ കൊന്നുതളളിയവര്‍ പാട്ടുംപാടി നടക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. പ്രതികള്‍ പുറത്തിറങ്ങിയതില്‍ ഗൂഡാലോചന നടന്നു. ഇതാണ് സര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ രക്ഷിച്ചത് സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പ്രതികള്‍ രക്ഷപെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതിന് അനുമതി നിഷേധിച്ചു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്ച വരുത്തിയെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
This post have 0 komentar
EmoticonEmoticon