തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടമെന്നവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ചെന്നിത്തല സ്പീക്കറെ കണ്ടത്. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ കടുത്ത സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സത്യഗ്രഹ സമരം.
സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകാത്തതോടെ വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon