ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ജനുവരി എട്ട് വരെയാണ‌് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായുള്ള സർവ്വകക്ഷിയോഗം ഇന്നു നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും, റഫാൽ ഇടപാടും, റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള റെയ്ഡും, അഗസ്റ്റ കേസും പാര്‍ലമെന്റ് നടത്തിപ്പിനെ സ്വാധീനിക്കും.
ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈ എടുത്താണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഎസ് പി അറിയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon