തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം.മണി ശകാരിച്ചതായി റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിന്റെ ഭാഗമായി പരാതി പറയാന്‍ വിളിച്ചപ്പോഴാണ് വിജിയെ മന്ത്രി ശകാരിച്ചത്.
ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി തരാനാകില്ലയെന്ന് പറഞ്ഞാണ് ശകാരിച്ചത്.
ഇക്കാര്യത്തില്‍ സമര സമിതി പ്രവര്‍ത്തകര്‍ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തില്‍ മാറ്റമില്ലെന്നാണ് അറിയിച്ചത്.

This post have 0 komentar
EmoticonEmoticon