തിരുവനന്തപുരം: എസ്എഫ്‌ഐക്കാര്‍ പൊലീസിനെ മര്‍ദിച്ച കേസില്‍ അന്വേഷണച്ചുമതലയുള്ള കന്റോണ്‍മെന്റ് സിഐയെ സ്ഥലം മാറ്റി. ട്രാഫിക്കിലേക്കാണു സ്ഥലം മാറ്റം. പ്രതികളെ പിടിക്കുന്നതില്‍ വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമം തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും സ്‌പെഷല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. 12ന് വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കില്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിഗ്‌നല്‍ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥി അമല്‍ കൃഷ്ണയുടെ യൂണിഫോമില്‍ പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. റോഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും വിദ്യാര്‍ഥി ആക്രമിച്ചു.
മൂന്നുപൊലീസുകാരും ചേര്‍ന്നു പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഓടിമാറി. ഉടന്‍ എസ്എഫ്‌ഐ നേതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇരുപതോളം എസ്എഫ്‌ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാന്‍ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികള്‍ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon