ലക്‌നൗ: ആഗ്രയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാലംഗസംഘം കൂട്ടബലാല്‍സംഗം ചെയ്തു. വിദ്യാര്‍ത്ഥിനി കോച്ചിംഗ് സെന്ററിലേക്കു പോകുമ്പോളായിരുന്നു ആക്രമണം. പെണ്കുട്ടി സ്‌കൂട്ടിയില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് യമുനാ നദിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച ശേഷം കൂട്ടബലാല്‍സംഗത്തിരയാക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തലക്ക് പരിക്കേറ്റ പെണ്‍കുട്ടി ആഗ്രയിലെ എന്‍എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
This post have 0 komentar
EmoticonEmoticon