ഐസ്വാള്‍: പത്തു വര്‍ഷമായി മിസോറാമില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനു നേരിട്ടത് കനത്ത തിരിച്ചടി. മിസോറാമില്‍ നാഷണല്‍ ഫ്രണ്ട് മുന്നേറ്റം നടത്തുമ്പോള്‍ ശരിയാവുന്നത് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ്. കേവലഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ എംഎന്‍എഫ് നേടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മിസോറാമില്‍ അധികാരം നഷ്ടപ്പെട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ആധിപത്യം ഇല്ലാതാവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയാണ്. മൂന്നാം തവണയും അധികാരത്തിലേറാം എന്ന കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ക്കാണ് എംഎന്‍എഫിന്റെ മുന്നേറ്റം പ്രഹരമേല്‍പ്പിച്ചത്.
ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ തുടച്ചു നീക്കുക എന്ന ബിജെപിയുടെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ആകെ 40 സീറ്റുകളുള്ള ഇവിടെ 34 സീറ്റുകളിലും വിജയം നേടിയാണ് കോണ്ഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്.
This post have 0 komentar
EmoticonEmoticon