കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞുവച്ച് അപമാനിച്ചെന്നാരോപിച്ചു എസ്പി യതീഷ് ചന്ദ്രയ്ക്കെതിരേ വക്കീല്‍ നോട്ടീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ മകന് കെ.പി. വിജീഷാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അധ്യാപകനായ തനിക്കും കുടുംബത്തിനും സമൂഹത്തിലുണ്ടായിരുന്ന സല്പേരിനും മാനത്തിനും കളങ്കമുണ്ടായെന്നും നോട്ടീസ് ലഭിച്ചു 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു നോട്ടീസിലെ ആവശ്യം.
നവംബര്‍ 17നു കെ.പി. ശശികലയെ പോലീസ് മരക്കൂട്ടത്ത് അറസ്റ്റ് ചെയ്തെങ്കിലും തടവിലാക്കാനുള്ള കുറ്റമില്ലെന്നു കണ്ടു വിട്ടയച്ചിരുന്നു. ഇതിനുശേഷം 19നു ഭര്‍ത്താവ് വിജയകുമാരന്‍, മക്കളായ വിജീഷ്, ഉമ മഹേഷ്, വിജീഷിന്റെ ഇരട്ടക്കുട്ടികളായ മാധവ്, മഹാദേവ് തുടങ്ങിയവര്‍ക്കൊപ്പം കെ.പി. ശശികല ശബരിമല ദര്‍ശനത്തിനെത്തി.
ഇവരെ നിലയ്ക്കലില്‍നിന്നുള്ള യാത്രയ്ക്കിടെ യതീഷ് ചന്ദ്രയും പോലീസുകാരും ചേര്‍ന്നു തടഞ്ഞു. കുഞ്ഞുങ്ങളുടെ ചോറൂണിന് എത്തിയതാണെന്നു മറുപടി നല്‍കിയിട്ടും യതീഷ് ചന്ദ്ര അമ്മയോട് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു നോട്ടീസില്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon