തുടർച്ചയായി തുടർന്നിരുന്ന സമനിലയും കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ തോൽവി. സീസണിൽ ബ്ലാസ്റ്റേഴ്സിനും താഴെയുള്ള പുണെ സിറ്റിക്കു മുന്നിലാണ് 1 - 0 ന്റെ തോൽവി. മാഴ്സലീന്യോ പൂനെക്കായി വിജയ ഗോൾ നേടിയത്. സീസണിലെ നാലാം തോൽവിയുമായി ബ്ലാസ്റ്റേഴ്സിന്റെ പ്ലേയ് ഒാഫ് സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു.
കളിയുടെ 20ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനൊപ്പം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ മാഴ്സലീന്യോയുടെ ബൂട്ടിൽ നിന്നായിരുന്നു പുണെയുടെ വിജയഗോൾ. മറുപടിക്കായി അവസാന മിനിറ്റുവരെ പലമാറ്റങ്ങൾ വരുത്തി പൊരുതിയെങ്കിലും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല. രണ്ടാം ജയത്തോടെ പുണെ ഒമ്പതിൽനിന്ന് എട്ടിലേക്ക് കയറി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon