മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സി.പി.എമ്മിന്റെ രഹസ്യങ്ങൾ പുറത്താകുമെന്ന ഭയത്തിനാലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇതിലും ചെറിയ കുറ്റം ചെയ്ത ഇ.പി. ജയരാജന് 24 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം നഷ്ടമായി.
2016ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം തീവ്രവാദ സംഘടനകളുടെ പാലമായി പ്രവർത്തിച്ചത് ജലീലാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം ഇത്തരം സംഘടനകളുമായുള്ള ധാരണയാണ്. ജലീലിനെ പുറത്താക്കിയാൽ ഇതെല്ലാം വെളിപ്പെടുത്തുമെന്ന ഭയമാണ് ജലീലിനെ സംരക്ഷിക്കാൻ കാരണമെന്ന് പ്രേമചന്ദ്രൻ മാധ്യമപ്രവർത്തകേരാട് പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരള സാമൂഹികാന്തരീക്ഷത്തെ സംഘർഷഭരിതമാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon