ബോളിവുഡ് ചിത്രം കേദാര്‍നാഥിന്റെ റിലീസ് തടഞ്ഞ് ഉത്തരാഖണ്ഡ് ഭരണകൂടം. ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞിരിക്കുന്നത്. അഭിഷേക് കപൂർ സംവിധാനം ചെയ്‌ത ചത്രത്തിൽ സുഷാന്ത് സിംഗ് രജ്പുത്തും സാറാ അലി ഖാനുമാണ് മുഖ്യവേഷത്തിലെത്തുന്നത്.
ഹിന്ദു മുസ്ലീം പ്രണയമാണ് കഥാ പ്രമേയം. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഉത്തരാഖണ്ഡിലെ സന്യാസിമാർ രംഗത്തെത്തി. ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭയുടെ ചെയര്‍മാന്‍ വിനോദ് ശുക്‌ള പറഞ്ഞു. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ശുക്‌ള പറഞ്ഞു.
നേരത്തെ, ചിത്രത്തിനെതിരെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് രംഗത്തു വന്നിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി തീര്‍ത്ഥാടനത്തിനുപോകുന്ന മുസല്‍മാനായ നായകനെ അദ്ദേഹം പരിഹസിച്ചിരുന്നു. കേദാര്‍ നാഥില്‍ ഇത്തരത്തിലൊരു കാഴ്ച കാണാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon