ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചുവെന്നു സംശയിക്കുന്ന ജവാന് പിടിയിലായി. ഇന്ത്യന്‍ കരസേനയില്‍ ജവാനായ ഇയാളെ സൈന്യമാണ് തടവിലാക്കിയത്.ജിതേന്ദ്ര മാലിക്(ജിത്തു ഫൗജി) എന്നാണ് ഇയാളുടെ പേര്. വെള്ളിയാഴ്ച രാത്രി സോപോറിലെ യൂണിറ്റിലെത്തിയ ഇയാളെ ഉടന്‍ തടവിലാക്കുകയായിരുന്നു.
ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ വിവിധ വിഡിയോ ദൃശ്യങ്ങളില്‍ ജീത്തു ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍തന്നെ കൊലപാതകത്തിനു പിന്നില്‍ ഇയാളുടെ കൈയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്നു തന്നെ ജവാനെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറുമെന്നാണ് കരുതുന്നത്. ജിതേന്ദ്രയുടെ അറസ്റ്റഅ രേഖപ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശ് പോലീസ് ജമ്മുവിലെത്തിയിട്ടുണ്ട്. അറസ്റ്റിനു ശേഷം ഇയാളെ ബുലന്ദ്ശഹര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും. എല്ലാ തരത്തിലും പോലീസുമായി സഹകരിക്കുമെന്ന് കരസേന അറിയിച്ചു.
ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടായ കലാപത്തിലാണ് പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. പശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒന്നിച്ചു കൂടിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു സുബോധ് കുമാറിന്റെ മൃതദേഹം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon