കുറഞ്ഞ വിലക്ക് എണ്ണത്തിൽ അതികം ചപ്പാത്തി നൽകാൻ കഴിയില്ലെന്ന് ചപ്പാത്തിക്കടയിലെ തൊഴിലാളി പറഞ്ഞതിൽ പ്രകോപിതരായ നെയ്യാറ്റിൻകര എംഎൽഎയുടെ പിയെ ഷാനവാസിന്റെ അനിയൻ റഊഫും മകൻ റാഷിദും ചേർന്ന് തൊഴിലാളിയെ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. മലപ്പുറം സ്വാവദേശിയും നെയ്യാറ്റിൻകര വഴിമുക്കിലെ ചപ്പാത്തി കടയിലെ തൊഴിലാളിയുമായ മുനീറിനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. ദിവസവും റഊഫിന്റെ കടയിലേക്ക് ചപ്പാത്തി വാങ്ങുന്നത് മർദ്ദനമേറ്റയാളുടെ കടയിൽ നിന്നുമാണ് മൂന്ന് രൂപ അമ്പത് പൈസക്ക് പുറത്ത് വിൽക്കുന്ന ചപ്പാത്തി ഇവർക്ക് നൽകുന്നത് 3 രൂപയ്ക്കാണ്. അതിനൊപ്പം തന്നെ അധികമായി ചപ്പാത്തിയും നൽകാറുണ്ട്. എന്നാൽ നൽകുന്നതിലും അധികമായി ചപ്പാത്തി വേണമെന്ന് കടക്കാരോട് ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ മുതലാളിയായ മലപ്പുറം സ്വദേശി സുധീറിനോട് ചോദിക്കണം എന്ന് പറഞ്ഞതിൽ പ്രകോപിതരായ ഇവർ കടയിൽ കയറി ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ തൊഴിലാളി ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിക്കുകയും നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിട്ടും പ്രതികൾ പോലീസിന്റെ മൺമുന്നിൽ തന്നെ ഉണ്ടായിട്ടും പ്രതികളുടെ രാഷ്ട്രീയ പിൻബലം ഉപയോഗിച്ച് ഒതുക്കി തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാണ്. തൊഴിലാളി വർഗ പ്രസ്ഥാനമായ സിപിഐഎമ്മിന്റെ പ്രവർത്തകർ തന്നെ ഇത്തരം അക്രമം നടത്തിയിട്ടും വിഡിയോ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസോ ബന്ധപ്പെട്ട അധികാരികളോ നാളിതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നെയ്യാറ്റിൻകര എംഎൽഎയുടെ പിഎ ഷാനവാസിന്റെ മകനുൾപ്പടെയുള്ള സംഘമാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഷാനവാസിന്റെ മകനെ മുമ്പ് തിരുവനന്തപുരം നേമം സ്റ്റേഷനിൽ കഞ്ചാവ് കേസിലും പിടികൂടിയിട്ടുണ്ട്. എന്നാൽ അന്നും ഷാനവാസിന്റെ പാർട്ടി സ്വാധീനം ഉപയോഗിയച്ചു രക്ഷപെടുകയാണുണ്ടായത്. ഇപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മർദ്ദനമേറ്റ മുനീറിനെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും നാട്ടിലേക്ക് കയറ്റിവിടാനും പോലീസും ഒത്താശ ചെയ്യുന്നു എന്നാണ് ആരോപണം
This post have 0 komentar
EmoticonEmoticon