മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് ഇന്നൊരു ദിവസം കൊണ്ട് 29 പൈസയുടെ വര്‍ദ്ധനവുണ്ടായി. ഇന്നു വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപ വന്‍ മുന്നേറ്റമാണു നടത്തിയത്. ഡോളറിനെതിരെ 70.04 എന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ രൂപയുടെ നിരക്ക്.
അമേരിക്കാന്‍ ഭരണഘടനാ പ്രതിസന്ധികളും അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതുംഡോളറിനെ പ്രതികൂലമായി ബാധിച്ചു. ഇതാണ് രൂപയ്ക്ക് സഹായകരമായിത്തീര്‍ന്നത്. ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് തുടരുന്നത് കാരണം നിക്ഷേപകര്‍ അമേരിക്കന്‍ നാണയത്തോട് വലിയ രീതിയിലാണ് താല്‍പര്യക്കുറവ് കാട്ടുന്നത്.
ഇന്നലെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.36 എന്ന നിലയിലായിരുന്നു. ഒരു ദിവസം കൊണ്ട് 0.42 ശതമാനത്തിന്റെ വളര്‍ച്ചയാണ് രൂപ കൈവരിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon