ആലപ്പുഴ: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുക കാസര്‍കോട് ജില്ലയെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. നാലു ദിവസമാവും മത്സരങ്ങള്‍ നടത്തുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ ഇത് രണ്ടാം തവണയാകും കാസർക്കോട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്കൂൾ കലോത്സവത്തിന്റെ ആതിഥേയരാവുന്നത്. 1991ലാണ് മേളയ്ക്ക് കലോത്സവം അവസാനമായി വേദിയായത്.
പ്രളയം കാരണം യുവജനോത്സവം ആലപ്പുഴയിൽ നിന്ന് മാറ്റണം എന്ന നിർദേശം ഉയർന്നപ്പോൾ മേള സംഘടിപ്പിക്കാൻ കാസർക്കോട് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചെലവ് ചുരുക്കി മേള ആലപ്പുഴയിൽ തന്നെ നടത്തുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇത്തവണ ഒഴിവാക്കിയിരുന്നു. അഞ്ചുദിവസമായിരുന്ന കലോത്സവ ദിനങ്ങള്‍ മൂന്നു ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തു. വേദികളുടെ എണ്ണവും വര്‍ധിച്ചതിന് പുറമെ ഇത്തവണ പുരസ്‌കാര വിതരണവും ഒഴിവാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon