കാസര്‍ഗോഡ്: ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തുടരുന്നു. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ ഉപവാസം ആരംഭിച്ചിരിക്കുന്നത്.അതേസമയം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളെ വിട്ടുകിട്ടുന്നതിനായി ഉടന്‍ അപേക്ഷ നല്‍കും.
ഇന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. കര്‍ണാടക മന്ത്രി യു ടി ഖാദറും സമരത്തില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon