കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചത്. രാജപക്സെയുടെ മകന്‍ നമള്‍ രാജപക്സെ കഴിഞ്ഞ ദിവസം രാജിക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു.
ഭൂരിപക്ഷമില്ലാതെ രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം.ഒക്ടോബര്‍ 26നാണ് റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി പകരം രാജപക്‌സെയെ തല്‍സ്ഥാനത്ത് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചത്.
എന്നാല്‍ ഈ നടപടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടാനായില്ല. രാജപക്‌സെയ്‌ക്കെതിരെ രണ്ട് തവണ ശ്രീലങ്കന്‍ പാര്‍ലമെന്റ് അവിശ്വാസം പാസാക്കിയിരുന്നു. രാജപക്‌സെ രാജിവെച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുമെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon