തീരുമാനമാകാതെ ഹനുമാൻ തർക്കം പുതിയ ഘട്ടത്തിലേക്ക്. ഹനുമാൻ കായിക താരമാണെന്നായാണ് ബിജെപിയുടെ യു.പി മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാന്റെ കണ്ടെത്തൽ. ഇന്നും നിരവധി കായിക താരങ്ങൾ ആരാധിക്കുന്ന ഹനുമാന്റെ ജാതി ചർച്ച ചെയ്യേണ്ടതില്ലെന്നും ചൗഹാൻ പറയുന്നു. നേരത്തെ, ഹനുമാനെ ദലിതനും മുസ്ലീമും ജാട്ടുമാക്കി വിവിധ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
രാജസ്ഥൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹനുമാൻ ദലിതനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനു പിറകെ ഹനുമാനെ മുസ്ലീമാക്കി മറ്റൊരു ബി.ജെ.പി നേതാവും രംഗത്തെത്തിയിരുന്നു.
ശത്രുക്കളോട് മൽപിടുത്തം നടത്തിയ കായികതാരമാണ് ഹനുമാൻ എന്നാണ് തന്റെ വിശ്വാസമെന്നാണ് ചേതൻ ചൗഹാൻ പറഞ്ഞത്. മത്സരങ്ങളിൽ വിജയിക്കാൻ ഹനുമാനെ പോലെ ശക്തിയും ഉൗർജ്ജവും നൽകണമെന്ന് ഇൗ രാജ്യത്തെ കായിക താരങ്ങൾ ഇപ്പോഴും പ്രാർഥിക്കുന്നുണ്ട്. ഹനുമാന്റെ മതം നോക്കിയല്ല കായിക താരങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നത്.
വിശുദ്ധർക്കും യോഗിക്കും മതമില്ലാത്തതു പോലെ ഹനുമാനിൽ വിശ്വസിക്കുന്നു. ഞാൻ ഹനുമാനെ ദൈവമായി കരുതുന്നു. ഒരു തരത്തിലുള്ള മതവുമായും അദ്ദേഹത്തെ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. - ചൗഹാൻ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon