സിപിഎമ്മിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യുവതികളെ സർക്കാർ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നു മുനവറലി ശിഹാബ് തങ്ങൾ ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയിൽ എത്തിക്കാൻ പോലും കഴിയാത്ത സർക്കാരാണ് നവോത്ഥാനത്തിന്റെ പേരിൽ മതിലുയർത്തുന്നത്. വനിതാമതിൽ വലിയ വിഡ്ഢിത്തമാണ്. യൂത്ത് ലീഗിന്റെ യുവജനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി ചേർന്നു സിപിഎം ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണു സിപിഎം പരിശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി പരീക്ഷിച്ചു വിജയിച്ച ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണു ശ്രമം. വർഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ നടത്തിയ യുവജനയാത്രയിൽ പ്രതീക്ഷിച്ചതിലേറെ ജനപങ്കാളിത്തമുണ്ടായതു ശുഭസൂചനയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon