ശബരിമല: മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും. അതോടെ ഈ വര്‍ഷത്തെ ഭക്തിരമണീയമായ മകരമാസ പൂജ അവസാനിക്കുന്നതാണ്.രാവിലെ നടയടച്ച് മേല്‍ശാന്തി പന്തളം രാജ പ്രതിനിധിക്ക് താക്കോല്‍ കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. എന്നാല്‍ തുടക്കം സംഘര്‍ഷഭരിതമായിരുന്നെങ്കിലും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കൃത്യമായ ഇടപെടല്‍ ശബരിമലയെ ശാന്തമാക്കിയെന്ന് ബോര്‍ഡ് അംഗം അഡ്വ.എന്‍ വിജയകുമാര്‍ പറഞ്ഞു. മാത്രമല്ല, ഇന്ന് രാത്രി ഹരിവരാസനം പാടി നടയടച്ചാല്‍ ഭക്തര്‍ക്കുള്ള ദര്‍ശനം അവസാനിക്കുന്നതാണ്. പിന്നെ നാളെ രാവിലെ നട തുറന്ന് പന്തളം കൊട്ടാരത്തിന്നുള്ള പ്രത്യേക പൂജയും കഴിഞ്ഞ് നടയടക്കുന്നതോടെ മകരമാസ പൂജ അവസാനിക്കുന്നു.
അതേ സമയം,ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ തന്നെ സന്നിധാനത്ത് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ച് വിട്ടിരുന്നു.എന്നാല്‍ ശബരിമല ഇപ്പോള്‍ ശാന്തമാണെന്നും സംഘപരിവാറുകാരുടെ വ്യാജ പ്രചരണങ്ങളും അക്രമവും അവസാനിപ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമായെന്നും ബോര്‍ഡ് അംഗം അഡ്വ.എന്‍ വിജയകുമാര്‍ പറഞ്ഞു.
നാളെ രാവിലെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നല്‍കി നടയക്കും. അതിനുശേഷം മേല്‍ശാന്തി ക്ഷേത്രത്തിന്റെ താക്കോ ല്‍ രാജപ്രകനിധിക്ക് നല്‍കും.തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിക്കും. മാത്രമല്ല,പിന്നീട് തിരുവാഭരണവുമായി പന്തളം കൊട്ടാരം പ്രതിനിധി മലറയിറങ്ങുന്നതോടെ മണ്ഡല മകരവിക്കരുത്സവവും തുടര്‍ന്നുള്ള മകരമാസ പൂജയും അവസാനിക്കുന്നതാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon