ചെന്നൈ: സിവില്‍സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയെന്ന് പറഞ്ഞ് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ യുവാവ് പിടിയില്‍. വിജയം കരസ്ഥമാക്കിയെന്ന് അവകാശപ്പെട്ട് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെയാണ് ഈ യുവാവ് പറ്റിച്ചത്. അതോടൊപ്പം ഇയാള്‍ വിജയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാട്ടില്‍ വിലസുകയായിരുന്നു. തിരുവള്ളൂരിലുള്ള യുവരാജാണ് ഇത്തരത്തില്‍ കള്ളപ്രചരണം നട്തതി തട്ടിപ്പ് നടത്തി സ്വീകരണം ഏറ്റുവാങ്ങിയതില്‍ പിടിയിലായിരിക്കുന്നത്. അതായത്, നിര്‍ധനനായ ആട്ടിടയന്റെ മകനായ യുവരാജിന്റെ വിജയം നാട്ടുകാര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സന്തോഷം പ്രകടിപ്പിച്ച് മധുര പോലീസ് കമ്മിഷണര്‍ ഡേവിഡ്‌സണ്‍ ദേവാശിര്‍വാദത്തെ കാണാനെത്തിയതോടെയാണ് സത്യം പുറത്തു വന്നത്.
കൂടാതെ, ഇയാളുടെ സിവില്‍ സര്‍വീസ് വിജയം ആഘോഷിക്കുന്നതിന് വേണ്ടി തിരുമംഗലത്ത് നടന്ന പാര്‍ട്ടിക്കിടെ ചില പോലീസുകാരാണ് മധുര കമ്മിഷണറെ നേരില്‍ കാണാന്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം യുവരാജ് കഴിഞ്ഞദിവസം കമ്മിഷണറുടെ ഓഫീസിലെത്തിയിരുന്നു.എന്നാല്‍ കുശലാന്വേഷണത്തിനിടെയില്‍ യുവരാജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡേവിഡ്‌സണ്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. കൂട്ടത്തില്‍ പരീക്ഷയുടെ വിവരങ്ങളും തിരക്കി. 74-ാം റാങ്ക് നേടിയെന്നായിരുന്നു യുവരാജിന്റെ അവകാശവാദം.എന്നാല്‍, സംസാരിച്ച് കൊണ്ടിരിക്കെ തന്നെ ലാപ്‌ടോപ്പില്‍ സിവില്‍ സര്‍വീസ് വിജയികളുടെ വിവരങ്ങള്‍ തിരഞ്ഞ കമ്മിഷണര്‍ യുവരാജ് പരീക്ഷയില്‍ ജയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാളിത് സമ്മതിക്കുകയായിരുന്നു. വീട്ടുകാരെ കബളിപ്പിക്കുന്നതിന് വേണ്ടി ജയിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കിയിരുന്നു. മാത്രമല്ല, ഒരു ഹോട്ടല്‍ ഉടമയില്‍നിന്ന് 80,000 രൂപ തട്ടിച്ചെടുത്തതായും തെളിഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് യുവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

This post have 0 komentar
EmoticonEmoticon