ഗുരുവായൂര്‍ : കണ്ണന് വഴിപാടായി കാല്‍ കോടിയുടെ വജ്ര കിരീടം ലഭിച്ചു. അതായത്, കണ്ണന്റെ പ്രീയ ഭക്തരില്‍ ഒരാളും കുടുംബവുമാണ് ഇത്തരത്തില്‍ വജ്ര കിരീടം കണ്ണനു തിരുമുടിയില്‍ ചൂടാന്‍ വഴിപാടായി സമര്‍പ്പിച്ചത്. പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ സമയത്ത് കിരീടം സോപാനത്ത് സമര്‍പ്പിച്ചു. മാത്രമല്ല, ശംഖാഭിഷേകത്തിനു ശേഷം മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്ബൂതിരി ഗുരുവായൂരപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി.
കാല്‍ കോടിയിലേറെ രൂപ വിലമതിക്കുന്ന കിരീടം ചെന്നൈയിലാണ് തയാറാക്കിയത്. സ്വര്‍ണത്തില്‍ നിര്‍മിച്ച് നിറയെ വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച കിരീടം മയില്‍പ്പീലി ചാര്‍ത്തിയ നിലയിലാണ്. ഈജിപ്തിലെ കെയ്‌റോയില്‍ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വല്‍സലയുമാണിതു കാണിക്കയായി ഈ വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച കിരീടം സമര്‍പ്പിച്ചത്.

This post have 0 komentar
EmoticonEmoticon