അമൃതയും രാജ്യറാണിയും ഒറ്റ ട്രെയിനായി ഓടിക്കൊണ്ടിരുന്ന ഇവര്‍ ഇനി വഴി പിരിയുന്നു.അതായത്, ഷൊര്‍ണ്ണൂരില്‍ നിന്ന് രണ്ടായി പിരിയുന്ന അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി യാത്രതിരിക്കുന്നു. നിലവില്‍ അറിയിച്ചിരിക്കുന്നത് പ്രകാരം മെയ് 9 മുതല്‍ ആണ് ഇവര്‍ രണ്ട് വണ്ടികളായി ഓടി തുടങ്ങുന്നത്.അതോടൊപ്പം ഇവയുടെ സമയക്രമത്തിനും, യാത്ര തിരിക്കുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്.
അതായത്, അമൃത എക്‌സ്പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തുന്നു. മാത്രമല്ല, മടക്ക് ട്രെയിന്‍ ഉച്ചയ്ക്കു 3.15ന് മധുരയില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. എന്നാല്‍, കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ മെയ് 9ന് സര്‍വീസ് ആരംഭിക്കും. രാത്രി 8.50ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തുന്ന രീതിയിലാണ് മാറ്റം വന്നിരിക്കുന്നത്. അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പും മെയ് 9നു നിലവില്‍ വരുന്നതാണ്.

This post have 0 komentar
EmoticonEmoticon