കൊച്ചി: ബിളപ്പിനെതിരായ ബലാല്‍സംഗ കേസ് അടേടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകള്‍ ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കുകയും ചെയ്തു. ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചതിന് ഇവരെ സഭ സ്ഥലം മാറ്റിയിരുന്നു. കേസ് ദുര്‍ബലപ്പെടുത്താനാണ് ഈ സ്ഥലം മാറ്റമെന്ന് അവര്‍ അന്നു തന്നെ ആരോപിച്ചിരുന്നു.
ഈ സ്ഥലം മാറ്റം തടയണമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ അവര്‍ പറയുന്നു. കേസിന്റെ വിചാരണ തീരും വരെ നാട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ ജീവനും ഭീഷണിയുണ്ടെന്ന് അവര്‍ കത്തില്‍ പറയുന്നുണ്ട്.
തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദര്‍ സുപ്പീരിയര്‍ എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

This post have 0 komentar
EmoticonEmoticon