ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നും അറസ്റ്റിലായ ദീപകിന്റെ മൊഴി പുറത്തായി. യാത്രയില്‍ ഏതാണ്ട് ഇരുന്നൂറോളം പേരാണ് ഉണ്ടായിരുന്നതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ഒരാള്‍ ഒന്നര ലക്ഷം രൂപ വെച്ചാണ് നല്‍കിയത്. ഓസ്‌ട്രേലിയയിലേക്കാണ് ഇവര്‍ യാത്ര തിരിച്ചത്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാ സംഘത്തിലുണ്ട്. ദീപക്,പ്രഭു എന്നിവരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു കൊച്ചിയിലേക്കു കൊണ്ടുവരും.
മുനമ്പത്തുനിന്ന് ബോട്ടില്‍ കയറാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഡല്‍ഹി അംബേദ്കര്‍ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂര്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍, ബോട്ടിനുള്ള പണം നല്‍കിയത് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട് സ്വദേശികളായ ശ്രീകാന്തനും സെല്‍വനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷന്‍ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരെ കണ്ടെത്താന്‍ വേണ്ടിയും പോലീസ് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon