ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ ആൾക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിൽ വിഖ്യാത നടൻ നാസിറുദ്ദീൻ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ. അജ്‌മീർ സാഹിത്യോൽസവത്തിൽ ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി. ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിർമാൺ സേന പ്രഖ്യാപിച്ചു.
പൊലീസുകാരന്റെ മരണത്തെക്കാൾ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളർന്ന തന്റെ രണ്ടു മക്കളുടെ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്നാണു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഷാ പറഞ്ഞത്.
എന്നാൽ രാജ്യത്തെ സ്നേഹിക്കുന്ന, ആശങ്കയുള്ള ഇന്ത്യക്കാരനെന്ന നിലയിലാണ് അഭിപ്രായം പറഞ്ഞതെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും നടൻ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon