ആലപ്പുഴ : എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു എന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഋഷിരാജ് സിങ്ങിന്റെ രൂപ സാദൃശ്യമുള്ളയാളുടെ ഫോട്ടോ ഉപയോഗിച്ച് ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കായംകുളത്ത് നിന്നാണ് പിടികൂടിയത്. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവതീപ്രവേശനത്തിനെതിരെ, ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ശബരിമല കര്‍മസമിതി അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്. ഋഷിരാജ് സിങ് ഡിജിപി ക്ക് നല്‍കിയ പരാതിയില്‍ തിരുവല്ല സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ ജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, ജയന്‍ ശിവലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

This post have 0 komentar
EmoticonEmoticon