കോഴിക്കോട്: പന്തളം കൊട്ടാരം അപ്പവും അരവണയും വില്‍ക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് കൊട്ടാരം നിര്‍വ്വാഹക സമിത് അധ്യക്ഷന്‍ ശശികുമാര വര്‍മ്മ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാപക പ്രചാരണം നടക്കുന്നത്.
പന്തളം കൊട്ടാരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിര്‍വ്വാഹക സമിതിയാണെന്നും, സമിതി അറിഞ്ഞു കൊണ്ട് ഇപ്പോഴോ ഇതിനു മുന്‍പോ അപ്പം, അരവണ വില്‍പ്പന നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ നടക്കുന്ന എല്ലാ പ്രചാരണങ്ങളും വ്യാജമാണെന്നും അതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon