തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. യോഗത്തിലേക്ക് ക്ഷണിച്ചത് പിണറായി വിജയനല്ല മുഖ്യമന്ത്രിയാണ് അതുകൊണ്ടാണ് താന്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അതേസമയം, എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുക്കില്ല. വൈകുന്നേരം ചേരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഒരു സംഘടനയും അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു. 190 സമുദായ സംഘടനകളെയാണ് സര്‍ക്കാര്‍ യോഗത്തിലേക്കു ക്ഷണിച്ചത്.
This post have 0 komentar
EmoticonEmoticon