ഉത്തരം മുട്ടിയപ്പോള്‍ വാര്‍ത്താ അവതാരകയ്‌ക്കെതിരെ വിവാദ ലൈംഗിക പരിഹാസവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. എബിപി ന്യൂസിന്റെ റുബിക ലിയാഖത്ത് അവതരിപ്പിക്കുന്ന പാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഗൗരവ് ഭാട്ടിയയുടെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ രോഹന്‍ ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭാട്ടിയയ്ക്ക് സാധിച്ചിരുന്നില്ല. അപ്പോഴാണ് നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ ഒരു പെറ്റിക്കോട്ട് ഇട്ടുവരൂ എന്നാണ് ഭാട്ടിയ ഗുപ്തയോട് പറഞ്ഞത്.
ലിയാഖത്ത് ഇടപെടുകയും തന്നെ പോലെ ഒരു സ്ത്രീ നിയന്ത്രിക്കുന്ന ചര്‍ച്ചയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പറ്റില്ലെന്ന് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു.വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഭാട്ടിയയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഭാട്ടിയ തന്റെ ഭാഷയ്ക്ക് എന്താണ് കുഴപ്പമെന്നാണ് തിരിച്ച് ചോദിച്ചത്.
BJP spokesman @gauravbh slanders women/opposition saying:”Wear petticoat...” and doesn’t stop or apologise even after anchor objects to his abusive tirade. pic.twitter.com/6iv3p2726j
— TheAgeOfBananas (@iScrew) March 5, 2019
സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ പറപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് അവരെ ദുര്‍ബലരായി ചിത്രീകരിക്കാന്‍ പറഞ്ഞ് പെറ്റിക്കോട്ട് ധരിക്കുന്നതിനെ നിന്ദിക്കുകയാണ്. സ്ത്രീകളെയോ പ്രതിപക്ഷത്തെയോ നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാപ്പ് പറയുന്നതിന് പകരം രോഹന്‍ ഗുപ്ത മാപ്പ് പറയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon