റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രിയ താരം ധോണി പണ്ടേ ഒരു വാഹനപ്രേമിയാണ് . പല മോഡലുകളില്‍ ഉള്ള ബൈക്കുകളും കാറുകളും ധോനിയുടെ ശേഖരത്തിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയപ്പോള്‍ ധോനി ഹമ്മറില്‍ യാത്ര നടത്തുന്നതാണ് ഇപ്പോള്‍ വയറല്‍ ആകുന്നത്
സാധാരാണ ടീം ബസ്സിലാണ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകാറുള്ളത്. എന്നാല്‍ ഇത്തവണ അത് ഹമ്മറിലായി. കേദര്‍ ജാദവും ഋഷഭ് പന്തും അടക്കമുള്ള താരങ്ങള്‍ ഹമ്മറിൽ ചാടിക്കയറി. ധോനി ഡ്രൈവിങ് സീറ്റിലിരുന്നു. വാഹനത്തിന് ചുറ്റും ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon