വിജയവാഡ: വിജയവാഡയിൽ തടിച്ചുകൂടിയ വമ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആന്ധ്രാപ്രദേശിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ഇ.എസ്.എൽ നരസിംഹം സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയവാഡ ഇന്ദിരഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. തുറന്ന ജീപ്പിലാണ് ജഗൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. 46കാരനായ ജഗൻ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനാണ്. 175സീറ്റിൽ 152ഉം നേടിയാണ് ജഗൻ അധികാരം പിടിച്ചത്. മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് 23 സീറ്റുമാത്രമെ നേടാനായുള്ളു. ലോക്സഭ തിരഞ്ഞടുപ്പിൽ 25ൽ 22ഉം വൈഎസ്ആർ കോൺഗ്രസ് നേടിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon