ads

banner

Thursday, 30 May 2019

author photo

മക്ക : അറബ്, ഇസ്‌ലാമിക ഐക്യം ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഉച്ചകോടികൾക്ക് ഇന്നു മക്കയിൽ തുടക്കം. ഖത്തർ അടക്കമുള്ള 6 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന ഇന്നത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്കു വൻ പ്രാധാന്യമാണു നിരീക്ഷകർ കാണുന്നത്. ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുമ്പോൾ തന്നെയാണ് ഉച്ചകോടിയിലേക്കു സൗദി ക്ഷണിച്ചത്. ഉച്ചകോടിക്കായി ഖത്തർ പ്രധാനമന്ത്രിയും സംഘവും എത്തിയ വിമാനമാണ്, 2 വർഷത്തിനിടെ ആദ്യമായി സൗദിയിലെത്തുന്ന ഖത്തർ വിമാനം.

സൗദി എണ്ണക്കപ്പലുകൾക്കും വിതരണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം, മക്ക, ജിദ്ദ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണശ്രമം, യെമനിൽ ഹൂതികൾക്കെതിരെയുള്ള യുദ്ധം, യുഎസ് – ഇറാൻ സംഘർഷം എന്നിവ മുഖ്യചർച്ചയാകും. ഇസ്‌ലാമിക സഹകരണ കൗൺസിൽ (ഒഐസി) ഉച്ചകോടിയാണു നാളെ. ഒന്നാം തീയതി അറബ് ലീഗ് ഉച്ചകോടിയും. ‘ഭാവിക്കു വേണ്ടി കൈകോർത്ത്’ എന്നതാണ് ഉച്ചകോടികളുടെ പൊതുവിഷയം. പലസ്തീൻ, വിവിധ രാജ്യങ്ങളിലെ ഭീകരവാദപ്രശ്നങ്ങൾ തുടങ്ങിയവയും ചർച്ചയാകും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ആധ്യക്ഷം വഹിക്കും. 57 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement