തിരുവനന്തപുരം: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. അതിനാല്‍ ശുദ്ധമായ ജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശം മന്ത്രി നല്‍കി.
ഇത് ഉറപ്പു വരുത്താനായി പ്രത്യേക സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിന്‍ ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങള്‍ പാതയോരത്ത് സുലഭമാണ്. പഴവര്‍ഗങ്ങളില്‍ പലതും ശുചിയാക്കുന്നതിന് മുമ്പേ ഉപയോഗിക്കുന്നെന്ന പരാതിയുമുണ്ട്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മലിനമായ ജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസുകളില്‍ കോളിഫോം ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള പല ജലജന്യ രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ജനങ്ങളും അവബോധിതരാകേണ്ടതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon