ads

banner

Tuesday, 5 March 2019

author photo

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം അമേരിക്ക ഉപേക്ഷിക്കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു സൂചന നല്‍കി. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്.

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു. യുഎസ് നല്‍കുന്നതിനു തുല്യമായ വിപണി ഇന്ത്യ യുഎസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി.

ഉയര്‍ന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് നിരവധി തവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് ട്രേഡ് റെപ്രസന്േററ്റീവ് ഓഫീസ് കണക്കനുസരിച്ച്‌ 2700 കോടി ഡോളറാണ് ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു സേവന വ്യാപാര കമ്മി. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ രാജ്യമാണ് ഇന്ത്യ.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement