മലപ്പുറം: പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാറാണ് മരിച്ചത്.
മലപ്പുറം മമ്ബാട് ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ബൈക്കില്‍ പോകുന്നതിനിടെ റോഡിനരികില്‍ നിന്നിരുന്ന പോത്ത് ഇയാളെ കുത്തി വീഴ്ത്തുകയായിരുന്നു. നിസാറിന്റെ കഴുത്തില്‍ പോത്തിന്റെ കൊമ്ബ് തറച്ചു.
ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
This post have 0 komentar
EmoticonEmoticon