ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. സമ്മേളത്തിന് മുന്നോടിയായി ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
സഭാന്തരീക്ഷം സമാധാനപരമാക്കാന്‍ പതിവുപോലെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള എല്ലാ പാര്‍ട്ടി നേതാക്കളുടെയും യോഗം ശനിയാഴ്ച വിളിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഞായറാഴ്ചയും യോഗം വിളിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ്, റഫാല്‍ വിധിക്കും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്കും പിന്നാലെ നടക്കുന്ന സമ്മേളനമായതിനാൽ ഏറെ പ്രാധാന്യമുള്ളതാണ് ഈ സമ്മേളനം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കേണ്ടതുൾപ്പെടെയുള്ള നടപടികൾ ഈ സമ്മേളത്തിൽ പൂർത്തിയാക്കും.
നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തില്‍ വന്നശേഷം നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്റ് സമ്മേളനമാണിത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon