ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നിലപാടിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി നേതൃത്വം രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.
''എന്താണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്യുന്നത്.? തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും എന്തുകൊണ്ടാണ് അവര്‍ പോളിങ് പോളിങ്ങിെന്റ പൂര്‍ണവിവരം പുറത്തു വിടാത്തത്? ഇത് ഞെട്ടിക്കുന്ന കാര്യമാണ്.'' -കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും വോട്ടെടുപ്പ് അവസാനിച്ച ദിവസം തന്നെ കൃത്യമായ വോട്ടിംഗ് ശതമാനം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് കമ്മീഷന്‍ ഒളിച്ചുകളി നടത്തുന്നതെന്നും സഞ്ജയ് സിംഗ് ചോദിച്ചു. 70 സീറ്റിലെ വോട്ടിംഗ് ശതമാനം പുറത്തുവിടാന്‍ എത്ര സമയം വേണമെന്ന് ചോദിച്ച സഞ്ജയ് സിംഗ് കമ്മീഷന്‍ നടപടിക്ക് പിന്നില്‍ അട്ടിമറി സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചിരുന്നു. സാധാരണ നിലയില്‍ പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിടാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം ഒന്നു കഴിഞ്ഞിട്ടും കമീഷന്‍ പോളിങ് സംബന്ധിച്ച് പൂര്‍ണവിവരം പുറത്തു വിട്ടിട്ടില്ല.
This post have 0 komentar
EmoticonEmoticon