ധാക്ക : പാലം തകര്‍ന്നതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി താഴേക്ക് പതിച്ചു നാല് മരണം. നൂറിലേറെപ്പേർക്ക് പരിക്ക്. ബംഗ്ലാദേശിലെ കലോറയിലാണ് സംഭവം. ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ട്രെയിൻ കടന്നു പോകുന്നതിനിടെ പാലം തകരുകയായിരുന്നു. ഇതിനെ തുടർന്ന് ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റുകയും ഇതിലൊന്ന് താഴെ കനാലിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി ആളുകൾ ബോഗിയിൽ കുടുങ്ങുക്കിടക്കുന്നുണ്ടെന്ന് ആശങ്കയുണ്ട്. പൊലീസുകാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 21 പേരെ സിൽഹെട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ധാക്കയിൽ നിന്നും വടക്കു കിഴക്കൻ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ട്രാക്കിലെ പ്രശ്നങ്ങളും സിഗ്നൽ തകരാറുകളും മൂലം ബംഗ്ലാദേശിൽ ട്രെയിൻ അപകടങ്ങൾ ഇപ്പോൾ പതിവ് സംഭവമായിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon