തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച മൊറൊട്ടോറിയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്കാണ് നിര്‍ണായക യോഗം. മൊറൊട്ടോറിയം ഇല്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾ ജപ്‌തി നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കർഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടാനുള്ള സർക്കാർ തീരുമാനത്തിന് ആർബിഐ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടിയെ കുറിച്ച് യോഗം ചർച്ച ചെയ്യും.
ആർബിഐ അനുമതി ഇല്ലാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ബാങ്കേഴ്സ് സമിതി പത്രപരസ്യം നൽകിയിരുന്നു. ബാങ്കുകൾക്ക് വായ്പകളിൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയ സാഹചര്യത്തിൽ ജപ്തി നടപടികൾ നീട്ടിവെക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
പ്രളയത്തിന് ശേഷം മാത്രം സംസ്ഥാനത്ത് പത്തിൽ കൂടുതൽ കർഷകരാണ് ആത്മഹത്യ ചെയ്‌തത്. കൃഷി വ്യാപകമായി നശിച്ചതോടെ വലിയ നഷ്ടം നേരിടുകയും അതിനിടെ ബാങ്കുകൾ ജപ്‌തി നോട്ടീസ് നൽകുകയും ചെയ്തതാണ് ഇവരിൽ പലരും ആത്മഹത്യ ചെയ്യാൻ കാരണമായത്. ഈ സാഹചര്യത്തിൽ ബാങ്കുകൾ ജപ്‌തി നടപടികളുമായി മുന്നോട്ട് പോയാൽ അത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon